About Muthood Gold Point - Sell old gold for cash
About Muthood Gold Point - We buy old gold for cash

About Us

മുത്തൂറ്റ് ഗോൾഡ് പോയിന്റ്

മുത്തൂറ്റ്ഗോൾഡ്പോയിന്റ് മുത്തൂറ്റ് എക്സിം(പ്രൈ)ലിമിറ്റഡ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ, അമൂല്യലോഹങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്. ഇത് അമൂല്യ ലോഹങ്ങളുടെ ലോകത്ത് പുതിയ ഉത്പന്നങ്ങൾ, പുതിയ വാഗ്ദാനങ്ങൾ എന്നിവയിൽ പ്രത്യേക സേവനങ്ങൾ നൽകുന്നു. ഈ സ്ഥാപനം ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കാനുള്ള സൌകര്യം നൽകുന്നു. മുത്തൂറ്റ് ഗോൾഡ് പോയിന്റിനെ കൂടാതെ, സ്വർണ്ണവർഷം, സ്വർണ്ണ വർഷം ഡയമണ്ട് ജുവല്ലറി, ശ്വേതവർഷം, കോർപ്പറേറ്റ് ഗിഫ്റ്റിങ് എന്നീ മുൻ നിര സേവനവിഭാഗങ്ങളും മുത്തൂറ്റ് എക്സിമിനുണ്ട്.

മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡിന്റെ കോർപ്പറേറ്റ് വെബ്സൈറ്റ് സന്ദർശിച്ച് കമ്പനിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക: www.muthootexim.com

ഭാരത സർക്കാരും, ഇന്ത്യൻ ഗോൾഡ് ഇൻഡസ്ട്രി എന്നിവരുടെ നിർദ്ദേശത്തിനും, ദർശനത്തിനും അനുസൃതമായി ദേശീയതലത്തിൽ സംഘടിത മേഖലയിൽ ആദ്യമായി സ്വർണ്ണ പുനഃചംക്രമണം നടത്തുന്ന ആദ്യ സംരംഭമാണ് മുത്തൂറ്റ് ഗോൾഡ് പോയിന്റ്.

ഞങ്ങൾ ഉപഭോക്താക്കളെ സ്വർണ്ണം സുതാര്യവും ഫലപ്രദവുമായ രീതിയിൽ വിൽക്കാൻ സഹായിക്കുന്നു. ഉടൻ പണം ലഭിക്കാനായി സ്വർണ്ണം വിൽക്കുന്നത് 100% ന്യായമായും കൃത്യമായും ആയതുകൊണ്ട് ഉപഭോക്താക്കൾക്ക് ഇത് സമാനതകളില്ലാത്ത ഒരു അനുഭവമാണ്. ഞങ്ങളുടെ ഉപഭോക്താക്കൾ സുരക്ഷിതവും, സുതാര്യവും, ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടതുമായ സ്വർണ്ണ വിൽപ്പന ആസ്വദിക്കുന്നു.
മൊബൈൽ മുത്തൂറ്റ് ഗോൾഡ് പോയിന്റ്- ഇന്ത്യയുടെ ആദ്യ ‘മൊബൈൽ ഗോൾഡ് ബൈയിങ് വാൻ’ ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ. ഞങ്ങളുടെ ഗ്രൂപ്പിന്റെ മൂല്യങ്ങൾ പിന്തുടർന്ന് എക്സ്.ആർ.എഫ്, അൾട്രാ സോണിക് മെഷീനുകൾ ഉപഭോക്താവിന്റെ വീട്ടുമുറ്റത്തെത്തിച്ച് അവർക്ക് സ്വർണ്ണവിലയുടെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നു.

ഈ സ്വർണ്ണം ഞങ്ങൾ എന്തു ചെയ്യുന്നു?

മുത്തൂറ്റ് ഗോൾഡ് പോയിന്റ് വഴി നിങ്ങളിൽ നിന്നു വാങ്ങിയ സ്വർണ്ണം ഒരു റിഫൈനറിയിലേക്ക് അയച്ച് 995 സ്വർണ്ണക്കട്ടികളാക്കി മാറ്റുന്നു. ഈ കട്ടികൾ പിന്നീട് തദ്ദേശ വിപണിയിലേക്ക് വിതരണം ചെയ്യുകയും, ഇതുവഴി സ്വർണ്ണ ഇറക്കുമതിയിൽ ഭാരതത്തിനുള്ള അമിതാശ്രയത്വം കുറക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെപ്പറ്റി

മുത്തൂറ്റ് ബ്ലൂ ഗ്രൂപ്പ് എന്നുകൂടി അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, വിശാസത്തിന്റെ ആധാരശിലയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. സത്യസന്ധത, സഹകരണം, മികവ് എന്നിവയാലാണ് ഇതിന്റെ മുഖപ്പുകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. സ്ഥാപകനായ ശ്രീ. മുത്തൂറ്റ് പാപ്പച്ചന് ദൈവത്തിലുണ്ടായിരുന്ന അചഞ്ചല വിശ്വാസം, മനുഷ്യകുലത്തിനോടുള്ള ഉത്തരവാദിത്തം, ബഹുമാനം, മാനവിക മൂല്യങ്ങൾ, തത്വങ്ങൾ എന്നിവയോടുള്ള ഉറച്ച കൂറ് എന്നിവ അടിസ്ഥാനമാക്കി ആരംഭിച്ച ഈ ഗ്രൂപ്പ് ഇന്ന്, ദശാബ്ദങ്ങൾക്കിപ്പുറം, ഒരു വലിയ ബിസിനസ് സാമ്രാജ്യമായി മാറിയിരിക്കുന്നു. സാമൂഹിക-സാമ്പത്തിക ശ്രേണികളിൽ ഏറ്റവും താഴേക്കിടയിലുള്ളവരുടെ സൌഖ്യം, അവരെ ശാക്തീകരിച്ച് അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുക എന്നിവയാണ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ.

ഞങ്ങൾ (മുത്തൂറ്റ് ബ്ലൂ എന്നുകൂടി അറിയപ്പെടുന്ന) മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമാണ്. 133 വർഷത്തിലധികം വരുന്ന പാരമ്പര്യവും, മൂല്യങ്ങളും, തത്വങ്ങളും പിന്തുടർന്ന് ഞങ്ങൾ ഇന്ന് ദശലക്ഷക്കണക്കിന് ഭാരതീയരെ, അവരുടെ നിശ്ചയദാർഢ്യം, മനക്കരുത്ത് എന്നിവയ്ക്ക് ശാക്തീകരണം നൽകി അവരെ നാളെയിലേക്ക് കുതിക്കാൻ സജ്ജരാക്കുന്നു. ഞങ്ങളുടെ 4200ലധികം വരുന്ന ശാഖകളിൽ ഒരു ദിവസം 1,00,000 ലധികം ആളുകൾക്ക് സേവനം നൽകുന്നു. ഞങ്ങളുടെ ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ ഉൾപ്പടെ വലിയൊരു നിര സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ഞങ്ങൾ നൽകുന്നു. ഇതിൽ സ്വർണ്ണ വായ്പകൾ, ചെറിയ ബിസിനസ് വായ്പകൾ, താങ്ങാനാവുന്ന ഭവന വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, യൂസ്ഡ് കാർ വായ്പകൾ, തദ്ദേശീയ പണം കൈമാറ്റം (രാജ്യത്തിനകത്ത്) അന്താരാഷ്ട്ര പണമിടപാടുകൾ, വിദേശനാണയ വിനിമയം, ഇൻഷുറൻസ് പ്രൊഡക്റ്റുകൾ, സേവനങ്ങൾ, സാധാരണക്കാർക്കുള്ള വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾ, താങ്ങാനാവുന്ന സ്വർണ്ണാഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഞങ്ങളുടെ 4200ലധികം ശാഖകളിൽ ഓരോന്നും ഒരു സാമ്പത്തിക സൂപ്പർ മാർക്കറ്റ് പോലെ പ്രവർത്തിച്ച്, ഉപഭോക്താക്കളുടെ മിക്ക സാമ്പത്തികാവശ്യങ്ങളും ഒരു കൂരയ്ക്കു കീഴിൽ പരിഹരിച്ചു നൽകുന്നു.

ചരിത്രം

മുത്തൂറ്റ് ബ്ലൂ എന്നുകൂടി അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, അതിന്റെ പേര്, പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ (കേരളം) ഒരു ചെറിയ പട്ടണമായ കോഴഞ്ചേരിയിലെ പരമ്പരാഗത ഓർത്തഡോക്സ് കൃസ്ത്യൻ കുടുംബപ്പേരിൽ നിന്ന് സ്വീകരിച്ചതാണ്.

ആദ്യപടികൾ

ഞങ്ങളുടെ അഭിവന്ദ്യ പിതാമഹനും മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക കാര്യദർശിയുമായ മുത്തൂറ്റ് നൈനാൻ മത്തായി 1887ൽ കോഴഞ്ചേരിയിൽ ധാന്യങ്ങളുടെ മൊത്ത-ചില്ലറ വിൽപ്പനക്കാരനായി ചെറിയ രീതിയിൽ തന്റെ വ്യാപാരജീവിതം ആരംഭിച്ചു. ബ്രിട്ടീഷ് കമ്പനികളുടെ വലിയ എസ്റ്റേറ്റുകളിൽ ധാന്യങ്ങൾ മൊത്തവിലക്ക് നൽകുക എന്നതായിരുന്നു അന്ന് പ്രധാനമായും ചെയ്തിരുന്നത്. അങ്ങനെയിരിക്കെ, പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികൾക്ക് സമ്പാദ്യമൊന്നുമില്ലെന്നു കണ്ട്, അവരിൽ സമ്പാദ്യശീലം വളർത്താനും, അതുവഴി ജീവിതത്തിലെ ആഗ്രഹങ്ങളിൽ ചിലതെങ്കിലും സാധിക്കുന്നതിൽ സഹായിക്കാനുമായി ശ്രീ. നൈനാൻ മത്തായി ഒരു ചിട്ടിഫണ്ട് ആരംഭിച്ചു. ഇത് എസ്റ്റേറ്റ് തൊഴിലാളികളോടുള്ള മനുഷ്യത്വപരമായ ഒരു സഹായം കൂടിയായിരുന്നു. തൊഴിലാളികൾക്ക് സഹായമെന്ന നിലയിൽ ആരംഭിച്ച ഈ സംരംഭം താമസിയാതെ ജനപ്രിയമാവുകയും, എസ്റ്റേറ്റിലെ മറ്റു താമസക്കാരും ഇതിൽ ഭാഗമാവുകയും ചെയ്തു. ഈ സംരംഭങ്ങൾ, സ്വഭാവികമായും, അതിന്റേതായ പ്രശ്നങ്ങളോടും നന്മകളോടും കൂടി പതിയെ വളർന്നു വലുതായി.

കോഴഞ്ചേരിയിലെ ഒറ്റമുറിയിൽ ആരംഭിച്ച ഓഫീസുമായി മുത്തൂറ്റ് നൈനാൻ മത്തായി 1950കളിൽ തന്റെ സ്വർണ്ണ ബിസിനസ് ആരംഭിച്ചു. താമസിയാതെ ചിട്ടി&സ്വർണ്ണപ്പണയ മേഖലയിൽ ഈ സ്ഥാപനം മുൻ നിരയിലെത്തി. ഇന്നും, സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾ സ്വർണ്ണപ്പണയത്തിനും ചിട്ടിക്കുമായി കോഴഞ്ചേരിയിലെത്തുന്നു.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ വളർച്ച

ദിവംഗതനായ ശ്രീ മുത്തൂറ്റ് നൈനാൻ മത്തായിക്ക്, നൈനാൻ മാത്യു, എം. ജോർജ്ജ്, എം. മാത്യു, മാത്യൂ.എം.തോമസ് (മുത്തൂറ്റ് പാപ്പച്ചൻ) എന്നിങ്ങനെ നാല് ആണ്മക്കളുണ്ടായി. ഇവർ ചെറുപ്പകാലം മുതൽ തന്നെ അവരുടെ പിതാവിനോടൊപ്പം ബിസിനസ് കൈകാര്യം ചെയ്യുകയും, പിന്നീട് കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്തുകയും ചെയ്തു. 1979 ൽ ഭാഗം കഴിഞ്ഞതിനു ശേഷമാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (എം.പി.ജി) യുടെ ജനനം. ഇതിന്റെ സ്ഥാപകൻ മുത്തൊറ്റ് പാപ്പച്ചൻ എന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ മാത്യു.എം.തോമസ് ആണ്.

കാലക്രമേണ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഇന്ത്യയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായി. “ആയിരം മൈലുകളുള്ള ഒരു യാത്ര ആദ്യ ചുവടിൽ നിന്നാണ് ആരംഭിക്കുന്നത്.” ഈ പഴമൊഴി അർത്ഥവത്താക്കിക്കൊണ്ട്, ചില്ലറ വിൽപ്പനയിൽ വേരുകളുള്ള ഈ ഗ്രൂപ്പ് പിന്നീട് വിവിധ മേഖലകളിലേക്ക് അവരുടെ സേവനങ്ങൾ വിപുലമാക്കി. ഇതിൽ സാമ്പത്തിക സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി, വാഹനങ്ങൾ, റിയാൽട്ടി, ഐ.റ്റി സേവനങ്ങൾ, ആരോഗ്യം, അമൂല്യ ലോഹങ്ങൾ, ഗ്ലോബൽ സർവീസസ്, എന്നിവ ഉൾപ്പെടുന്നു.

ഇന്ന് ഞങ്ങൾ എവിടെ എത്തിനിൽക്കുന്നു

നിലവിൽ മുത്തൂറ്റ് ബ്ലൂവിന് 26,000 ജീവനക്കാരുണ്ട്, ഇവർ ഞങ്ങളുടെ 4200 ശാഖകൾ വഴി 5 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ഉപഭോക്തൃ സംതൃപ്തിയിൽ അധിഷ്ഠിതമായ സമീപനങ്ങൾ, മാറുന്ന ഉപഭോക്തൃ താത്പര്യങ്ങൾക്ക് അനുസൃതമായി പുതിയ ഉത്പന്നങ്ങൾ കണ്ടെത്തി നൽകൽ എന്നിവ ധാരാളം പേരുടെ വിശ്വാസം പിടിച്ചു പറ്റാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സ്ഥാപനകാലം മുതൽ ഞങ്ങളുടെ മാർഗ്ഗരേഖകളായിരുന്ന അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ നവീന സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഉപഭോക്തൃ സേവനമാണ് ഇന്ന് ഈ ഗ്രൂപ്പിന്റെ നട്ടെല്ല്.

മാനവസേവയിൽ അധിഷ്ഠിതമായ അചഞ്ചലമായ സേവനം

മുത്തൂറ്റ് ബ്ലൂ ഇന്ന് ഭാവനാതീതമായി വളർന്നു പന്തലിച്ചിരിക്കുന്നു. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത പൂർത്തീകരിക്കാൻ, ഗ്രൂപ്പ് മുത്തൂറ്റ് പാപ്പച്ചൻ ഫൌണ്ടേഷൻ (എം.പി.എഫ്) എന്ന ചാരിറ്റബിൾ ട്രസ്റ്റിനു രൂപം കൊടുത്തിരിക്കുകയാണ്. എം.പി.ജിയുടെ സാമൂഹ്യ സേവാവിഭാഗമായ എം.പി.എഫ്, അവരുടെ വിവിധ സേവന പരിപാടികളിലൂടെ ആയിരക്കണക്കിനു ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. ആരോഗ്യം (Health ), വിദ്യാഭ്യാസം (Education), പരിസ്ഥിതി (Environment) ജീവിതമാർഗ്ഗം (Livelihood) എന്നിവയെ അധിഷ്ഠിതമാക്കി മുത്തൂറ്റ് ബ്ലൂ രൂപം നൽകിയ ഈ സേവന സംരംഭം ഹീൽ (HEEL) എന്നറിയപ്പെടുന്നു.

ഈ ഗ്രൂപ്പ് അവരുടെ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് അതിരുകൾ നിർണ്ണയിച്ചിട്ടില്ല, ഇവിടെ വെല്ലുവിളികൾ പുരോഗതിയിലേക്കുള്ള ചവിട്ടുപടികളായാണ് കരുതുന്നത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പരിശ്രമം, പ്രതിജ്ഞാബദ്ധത, ആത്മാർത്ഥത എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കി ഈ ലോകം മുന്നേറാനുള്ള അനന്ത സാദ്ധ്യതകൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് വെബ്സൈറ്റ് സന്ദർശിച്ച് ഗ്രൂപ്പിനെക്കുറിച്ച് കൂടുതൽ അറിയുക: www.muthoot.com

ഞങ്ങൾക്കെഴുതുക

    മുത്തൂറ്റ് ഫിൻ കോർപ്പ് ലിമിറ്റഡ്, മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികൾ( അവരുടെ ഏജന്റുമാർ/ പ്രതിനിധികൾ ഉൾപ്പടെ) എന്നിവർ എന്നോട് അവരുടെ ഉൽ‌പ്പന്നങ്ങൾ/ വാഗ്ദാനങ്ങൾ/ പ്രചരണം, ഇവയ്ക്കായി ടെലഫോൺ/ മൊബൈൽ/ എസ്.എം.എസ് / ഇ-മെയിൽ ഐ.ഡി എന്നിവ വഴി ആശയവിനിമയം നടത്താൻ ഞാൻ അനുമതി നൽകുന്നു.

    [recaptcha]